ദോഹ: വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഖത്തറിൽ കഴിഞ്ഞ ദിവസം വേനൽക്കാലം ആരംഭിച്ചതായും ഇനി വരുന്ന ദിവസങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹനാ നക്ഷത്രത്തിന് തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റം.
Read Also: ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ
ഇനിയുള്ള 12 ദിവസങ്ങളിൽ ചൂട് ഉയരും. തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുകയും ചെയ്യും. പെട്ടെന്ന് കാലാവസ്ഥ മാറുന്നത് കൊണ്ട് നേരിയ മൂടൽമഞ്ഞിനും കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. അന്തരീക്ഷ താപനില ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Post Your Comments