Latest NewsKeralaNews

വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

ഇടുക്കി: വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. ഇടുക്കി തങ്കമണിയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. കൊല്ലം പത്തനാപുരം സ്വദേശികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്കെതിരെയാണ് കേസ്. യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്.

Read Also: ഏകീകൃത സിവില്‍ കോഡ്,ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെ പദ്ധതി:എം.എ ബേബി

അനീഷ് ഖാന്റെ ബന്ധുവായ മിശ്രവിവാഹിതയായ പെൺകുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇടുക്കിയിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലേക്കെത്തിയതായിരുന്നു ഇവർ. ഇന്നലെ യൂത്ത് കോൺഗ്രസ് നേതാവായ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്.

അനീഷ് ഖാന്റെ ബന്ധുവാണ് പെൺകുട്ടി. സഹോദരിയുടെ മകളാണെന്നാണ് വിവരം.

Read Also: ‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button