Latest NewsIndiaNews

പ്രളയക്കെടുതിയിൽ ഡൽഹി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ

ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്

പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതമാണ് ധനസഹായം നൽകുക. കൂടാതെ, വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും, വസ്ത്രങ്ങളും സ്കൂൾ മുഖാന്തരം വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്.

ധനസഹായത്തിന് പുറമേ, ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്. പ്രളയബാധിത സ്ഥലങ്ങൾ ഇതിനോടകം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചിട്ടുണ്ട്. അധികം വൈകാതെ ഡൽഹി സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. നിലവിൽ, യമുനയിലെ ജലനിരപ്പ് 205.9 മീറ്ററായി താഴ്ന്നിട്ടുണ്ട്. കൂടാതെ, പലസ്ഥലങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങിയത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്.

Also Read: പ്ലസ് വൺ പ്രവേശനം: ആദ്യ ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി, മെറിറ്റ് ക്വാട്ടയിലെ ഒഴിവുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button