മലപ്പുറം: 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഹോദരന്റേയും ബന്ധുവായ യുവാവിന്റേയും ക്രൂരബലാത്സംഗത്തിന് ഇരയായത്. സഹോദരനെ ഭയന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ശാരീരിക അസ്വസ്ഥതകളെ
തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 5 മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സ്വന്തം സഹോദരന്റെ ക്രൂരപീഡനത്തിന് ഇരയായ വിവരം പുറത്തായത്.
.
Read Also: തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം.
Leave a Comment