
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. സംഭവത്തിൽ ചേലക്കരയിൽ പ്രതി അഖിൽ മോഹനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഥലം ഉടമ റോയി ഉൾപ്പെടെയുള്ള പ്രതികൾക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കി.
കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകള്‍ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും സംസ്ഥാന വനംവകുപ്പില്‍ നിന്ന് തേടി. സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ വനംവകുപ്പ് നീക്കം ആരംഭിച്ചു. മണിയഞ്ചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ വെള്ളിയാഴ്ചയാണ് ആനയുടെ ജഡം കണ്ടെത്തിയത്. കേസില്‍ പത്ത് പേരെങ്കിലും പ്രതികളാകും.
പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷമാകും കേസില്‍ ഇടപെടുന്നതില്‍ കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അന്തിമ തീരുമാനമുണ്ടാകുക.
കേസില്‍ റോയിക്ക് പ്രാദേശിക സഹായം ലഭിച്ചതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപ്പട്ടിക വിപുലീകരിക്കുന്നത്.
Post Your Comments