Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം

വ്യാഴാഴ്ചയാണ് സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയത്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,548 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായുള്ള അതേ വില നിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരം കൂടിയാണിത്.

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. നിലവിൽ, ഡോളർ മൂല്യം ഇടിഞ്ഞതും, യുഎസ് ബോണ്ട് വരുമാനം കുറഞ്ഞതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വ്യാഴാഴ്ചയാണ് സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് വ്യാഴാഴ്ച വർദ്ധിച്ചത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,500 രൂപയിലെത്തിയത്.

Also Read: യുപിഐ ലൈറ്റ് സേവനങ്ങളുമായി ഗൂഗിൾ പേയും, ഇനി പിൻ നമ്പർ എന്റർ ചെയ്യാതെ ഇടപാടുകൾ നടത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button