Latest NewsNewsBusiness

യുപിഐ ലൈറ്റ് സേവനങ്ങളുമായി ഗൂഗിൾ പേയും, ഇനി പിൻ നമ്പർ എന്റർ ചെയ്യാതെ ഇടപാടുകൾ നടത്താം

ഒറ്റ ക്ലിക്കിലൂടെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റ് സേവനങ്ങളുടെ പ്രധാന പ്രത്യേകത

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേ. ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് സേവനങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, നിശ്ചിത തുകയ്ക്ക് താഴെ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ എന്റർ ചെയ്യാതെ ഇടപാടുകൾ നടത്താൻ സാധിക്കും.

ഒറ്റ ക്ലിക്കിലൂടെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റ് സേവനങ്ങളുടെ പ്രധാന പ്രത്യേകത. ഇതിലൂടെ ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകൾ മാത്രമാണ് നടത്താൻ സാധിക്കുക. ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിനായി, പ്രൊഫൈൽ പേജിലെ ‘ആക്ടിവേറ്റ് യുപിഐ ലൈറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ പൂർത്തിയായാൽ, ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ ഫണ്ട് ചേർക്കാനാകും.

Also Read: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂർത്തിയാക്കിയാൽ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും. കൂടാതെ, ഇടപാടുകൾ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കൾ ‘പേ പിൻ-ഫ്രീ’ ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ, യുപിഐ ലൈറ്റ് ഫീച്ചർ ഗൂഗിൾ പേയിൽ ആക്ടീവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button