KeralaLatest NewsNews

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പീരുമേട്: ബോള്‍ ദേഹത്തുവീണതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന്‍ ജസ്റ്റിന്‍ (38)ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിന്‍ തര്‍ക്കത്തിലായി. ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിന്‍ ബോളിന് ഇടിച്ചു. ഇയാള്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട്‌ ജസ്റ്റിനെ അടിക്കുകയായിരുന്നു. അടിയേറ്റ ജസ്റ്റിന്‍ ബോധംകെട്ടു വീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയില്‍ കിടത്തി.

പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നു കിടക്കുന്നതു കണ്ട് ഉള്ളില്‍ കയറി നോക്കിയ അയല്‍വാസിയായ സ്ത്രീയാണ് ജസ്റ്റിന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ ജസ്റ്റിന്‍ മരിച്ചു. അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button