രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത കാലയളവിലെ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് അഞ്ച് ബേസിസ് പോയിന്റ് വരെയാണ് ഇത്തവണ ഉയർത്തിയിരിക്കുന്നത്. ഇതോടെ, വായ്പ എടുത്തവർക്ക് അധിക ചെലവേറും. എന്നാൽ, മറ്റ് മാനദണ്ഡങ്ങളുമായി ലോണുകൾ ബന്ധിപ്പിച്ചവർക്ക് പുതുക്കിയ നിരക്കുകൾ ബാധകമല്ല.
ഒറ്റ രാത്രിക്കുള്ള വായ്പാ നിരക്കുകൾ 5 പോയിന്റ് ഉയർന്ന് 8.00 ശതമാനമായാണ് വർദ്ധിച്ചത്. ഒരു മാസത്തെയും, മൂന്ന് മാസത്തെയും എംസിഎൽആർ യഥാക്രമം 5 ബിപിഎസ് ഉയർന്ന് 8.15 ശതമാനവും, 8.45 ശതമാനവുമായിട്ടുണ്ട്. അതേസമയം, രണ്ട് വർഷത്തെ എംസിഎൽആർ 5 ബിപിഎസ് വർദ്ധിച്ച് 8.65 ശതമാനത്തിൽ എത്തിയിട്ടുണ്ട്. മൂന്ന് വർഷത്തെ എംസിഎൽആർ 8.75 ശതമാനമാണ്. പുതുക്കിയ നിരക്കുകൾ ഇതിനോടകം പ്രാബല്യത്തിലായിട്ടുണ്ട്.
Also Read: നാളെ കര്‍ക്കിടക വാവ്: ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി
Post Your Comments