KeralaLatest NewsNews

ഏക സിവിൽ കോഡ്: രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ വർഗീയവത്ക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കനത്ത മഴ തുടരുന്നു, ദക്ഷിണ കൊറിയയില്‍ വ്യാപക നാശനഷ്ടം: വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ഏക സിവിൽ കോഡിനെ ഒരു മാധ്യമമാക്കി ഉപയോഗിച്ച് ആർഎസ്എസിന്റെ നൂറാം വാർഷികമാകുമ്പോഴേക്ക് ഇന്ത്യയെ വർഗീയ രാജ്യമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടു പോകാനും മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനുമാണ് സിവിൽ കോഡിലൂടെ ബിജെപി ശ്രമിക്കുന്നത്. ഫാസിസത്തിലേക്കുള്ള യാത്രയാണ് ഏകീകൃത സിവിൽ കോഡ്. ഇതിനെതിരെയുള്ള കേരള ജനതയുടെ ചെറുത്തുനിൽപ്പാണ് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറിലൂടെ കാണുന്നത്. ഇത്തരം പോരാട്ടങ്ങൾ ജനകീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമേ നടക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോറിയിലെ കയർ കാലിൽ കുടുങ്ങിയ മുരളിയെ വലിച്ചിഴച്ചത് 100 മീറ്ററോളം, ഒരു കാൽ അറ്റുപോയി, തല പോസ്റ്റിലിടിച്ചു തകർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button