KeralaLatest NewsNews

ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപി വിഭജന രാഷ്ട്രീയം നടപ്പിലാക്കുന്നു: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ശക്തിപ്രാപിച്ച തൊഴിൽ ചൂഷണങ്ങൾക്കെതിരായ പ്രതിഷേധം മറികടക്കാൻ വലതുപക്ഷ സർക്കാരുകൾ വർഗീയതയുടെയും വിഭജനത്തിന്റെയും രീതി പ്രയോഗിക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ലോകത്താകമാനം ഈ പ്രവണത ശക്തമാണ്. ഹോളിവുഡ് സിനിമകൾക്ക് തിരക്കഥയെഴുതുന്ന വലിയ സാഹിത്യകാരന്മാർപോലും വേതന വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്നു. പ്രതിഷേധങ്ങളെ മറികടക്കാൻ വലതുപക്ഷം ജനാധിപത്യ വിരുദ്ധ മാർഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്: കെ ബി ഗണേഷ് കുമാർ

ഇന്ത്യയിൽ ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിന് പിന്നിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജനലക്ഷ്യമാണുള്ളതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.

Read Also: അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക്, ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍: കെ അണ്ണാമലൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button