ThiruvananthapuramNattuvarthaLatest NewsKeralaNews

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യം: കോണ്‍ഗ്രസ്, സിപിഎം നിലപാടുകള്‍ തള്ളി ശശി തരൂര്‍

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ലെന്നും അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ബില്ല് ഇത്തവണ പാര്‍ലമെന്റില്‍ വരുമോ എന്ന് സംശയമാണെന്നും അദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തള്ളിയാണ് ശശി തരൂര്‍ രംഗത്തെത്തിയിട്ടുള്ളത്. ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ ഞായറാഴ്ച യോഗം ചേര്‍ന്നു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്താനും കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നും നിയമ വിദഗ്ധ നേതാക്കൾ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button