പാലക്കാട്: സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കെ റെയിലോ അതോ മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ട് വെച്ച പുതിയ പദ്ധതിയോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇ.ശ്രീധരന് തന്നെ രംഗത്ത് എത്തി. കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സിപിഎമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: അവസാനിക്കാതെ കലാപം: മണിപ്പൂരിൽ മധ്യവയസ്കയെ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊന്നു, മുഖം വികൃതമാക്കി
‘ മുന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറയും. പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്. ബിജെപി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല. പദ്ധതി പെട്ടെന്ന് നടപ്പാക്കേണ്ട എന്നു മാത്രമാണ് സിപിഎം നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാത്തത്, മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ പ്രശ്നം കാരണമാണ്. അല്ലാതെ മറ്റ് പ്രശ്നങ്ങള്‍ കൊണ്ടല്ല. ബിജെപി പുതിയ ബദല്‍ രേഖയെ പിന്തുണയ്ക്കുന്നത് നാടിന് ഉപകാരമായതിനാലാണ്. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തില്‍ കഴമ്പില്ല. കെ.സി വേണുഗോപാലിന്റേത് രാഷ്ട്രീയ കളി മാത്രമാണ്. കോണ്‍ഗ്രസ് തുടങ്ങി വെച്ച പദ്ധതിയാണിത്. പദ്ധതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. അതില്‍ സജീവമായി ഇടപെടും’, അദ്ദേഹം പറഞ്ഞു.
Post Your Comments