![](/wp-content/uploads/2023/07/mdma-3.jpg)
കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്ലാറ്റിൽ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ പതിനെട്ട് ലക്ഷത്തോളം വിലവരും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറില്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
ബംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ശിഹാബ് പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു. ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്നും ഇയാള്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ്അറിയിച്ചു.
Post Your Comments