രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ച് സമയബന്ധിതമായി ഉപഭോക്താക്കളെ അറിയിക്കാനുള്ള ഫീച്ചർ ഗൂഗിൾ മാപ്സിൽ ഒളിഞ്ഞിരിപ്പുണ്ട്. റോഡ് ക്ലോസിംഗ്, അപകടങ്ങൾ, തിരക്കുകൾ, റോഡ് ജോലികൾ തുടങ്ങി മാർഗ്ഗ തടസം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകാൻ ഗൂഗിൾ മാപ്സിലെ ഈ ഫീച്ചറിലൂടെ സാധിക്കും.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഗൂഗിൾ മാപ്സിൽ റിപ്പോർട്ട് ചെയ്യണമെങ്കിൽ, ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ദൃശ്യമാകുന്ന താഴെയുള്ള ബാറിൽ നിന്ന് മുകളിലേക്ക് സ്വയ്പ് ചെയ്യുക. തുടർന്ന് ‘റിപ്പോർട്ട് ചേർക്കുക’ എന്ന ബട്ടൺ തെളിയുന്നതാണ്. ഈ ബട്ടണിൽ ടാപ്പ് ചെയ്തതിനുശേഷം, റിപ്പോർട്ട് ചെയ്യേണ്ട സംഭവം ഏതെന്ന് തിരഞ്ഞെടുക്കുക. ഇത്തരത്തിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതോടെ, സമീപത്ത് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഗൂഗിൾ അലർട്ട് നൽകുന്നതാണ്.
Post Your Comments