കോഴിക്കോട്: ഏക സിവിൽകോഡ് എന്നത് പുരോഗമന നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി.
ആർഎസ്എസിനും ബിജെപിക്കും ഏക സിവിൽകോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതത്തിന്റെ പരിപാടിയല്ല സിപിഎമ്മിന്റേത്. ഫാസിസത്തിനെതിരെയുള്ള ഒരു പ്രതിരോധമാണ് തങ്ങളുടെ സെമിനാര്‍. കക്ഷികൾ നോക്കിയല്ല ഇതിലേക്ക് ആളുകളെ ക്ഷണിച്ചത്. ഇതൊരു രാഷ്ട്രീയ കൂട്ടുക്കെട്ടല്ല. മുന്നണിയുടെ ഭാഗവുമല്ല. വിശാല ഇടത്പക്ഷ മുന്നണി എന്ന നിലക്കാണ് കാണുന്നത് ‘- അദ്ദേഹം പറഞ്ഞു.
Post Your Comments