Latest NewsNewsIndiaCrime

മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ

മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടി​ക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ് പറഞ്ഞു. തുടർന്ന്, പെൺകുട്ടിയുടെ ഫോണിൽനിന്ന് മാതാവിനെ വിളിച്ച് ഐഫോണോ ഒന്നരലക്ഷം രൂപയോ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ മാതാവ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. പൊലീസാണെന്ന് വെളിപ്പെടുത്താതെ കാര്യങ്ങൾ ആരാഞ്ഞു. അപ്പോഴും, യുവതിയെ വിട്ടയക്കാനുള്ള യുവാവിന്റെ ആവശ്യങ്ങളിൽ മാറ്റമുണ്ടായില്ല. തുടർന്ന്, പൊലീസാണെന്ന് വെളിപ്പെടുത്തിയപ്പോൾ യുവാവ് യുവതിയെ ഒറ്റക്കാക്കി സ്ഥലത്തുനിന്ന് കടന്നുകളയായിരുന്നു.

‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
കഴിഞ്ഞ ജനുവരിയിലാണ് യുവതിയും യുവാവും ആദ്യം കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കാമുകൻ വിവാഹിതനാണെന്നറിഞ്ഞ​തോടെ പ്രണയബന്ധം യുവതി അവസാനിപ്പിച്ചു. കുപിതനായ യുവാവ് ഫോണിലുള്ള തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടു​ത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും വിളിച്ചുവരുത്തി. തുടർന്നാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button