തിരുവനന്തപുരം: സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന പ്രായം കൗമാരമാണെന്നും ആ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഭാവിയുടെ പ്രതീക്ഷയായ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗമാരം കരുത്താക്കൂ എന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പനമ്പിള്ളി ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ കൗമാരം കരുത്താക്കൂ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസ കാര്യങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം സാമൂഹിക കാര്യങ്ങളിലും നിരന്തര ഇടപെടലുണ്ടാകണം. സ്ത്രീ പുരുഷ തുല്യതയെ കുറിച്ച് ബോധവാന്മാരായിരിക്കണം , ലഹരിക്കെതിരെ ജാഗ്രതയോടെയിരിക്കണം, ആരോഗ്യപരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ കുട്ടികൾക്ക് കഴിയണം.
പെൺകുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവ് വളർത്തിയെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ തങ്ങൾക്കിഷ്ടപ്പെട്ട മേഖലകളിലേക്ക് ഇറങ്ങാനും പിന്തുണ നൽകണം. ആൺകുട്ടികളെയും പെൺകുട്ടികളെയും വിവേചനത്തോടെ നോക്കിക്കാണുന്ന രീതിക്ക് മാറ്റം വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും പി സതീദേവി പറഞ്ഞു.
ചടങ്ങിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു.ക്ലാസ് ലീഡർ എൻ .മുഹമ്മദ് സഫ് വാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ മേരി മെറ്റിൽഡ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു.
Read Also: വേളി ടൂറിസ്റ്റ് വില്ലേജിൽ കൺവെൻഷൻ സെന്റർ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും: മന്ത്രി ആന്റണി രാജു
Post Your Comments