Latest NewsNewsTechnology

ഗൂഗിൾ ബാർഡ് ഇനി മുതൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം

ബാർഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഇമേജ് പ്രോംപ്റ്റ് മനസിലാക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്

ഗൂഗിളിന്റെ നിർമ്മിത ബുദ്ധി ചാറ്റ്ബോട്ടായ ബാർഡ് ഇനി മുതൽ ഇന്ത്യൻ ഭാഷകളിലും ലഭ്യം. മലയാളം ഉൾപ്പെടെയുള്ള ഒൻപത് ഇന്ത്യൻ ഭാഷകളിലാണ് ബാർഡിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, ആഗോളതലത്തിൽ 40-ലധികം ഭാഷകളിൽ ബാർഡ് ഉപയോഗിക്കാനാകും. മലയാളത്തിന് പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാഠി, ഉറുദു, ഗുജറാത്ത് എന്നീ 9 ഇന്ത്യൻ ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഗൂഗിൾ ബാർഡ് മലയാളത്തിൽ എത്തിയതോടെ ഇനി ഏത് വിഷയത്തെക്കുറിച്ചും ലേഖനം, കത്ത് എന്നിവ എഴുതാൻ ബാർഡ് ഉപയോഗിക്കാവുന്നതാണ്. അതേസമയം, ബാർഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഇമേജ് പ്രോംപ്റ്റ് മനസിലാക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി ലഭ്യമായ ഈ സേവനം നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.യൂറോപ്പ്, ബ്രസീൽ ഉൾപ്പെടെ 59 മേഖലകളിൽ ബാർഡ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓപ്പൺഎഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് ബദലായാണ് ഗൂഗിൾ ബാർഡ് അവതരിപ്പിച്ചത്.

Also Read: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്‌റ്റേഷനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button