PalakkadNattuvarthaLatest NewsKeralaNews

രേ​ഖ​ക​ളി​ല്ലാ​തെ ബ​സി​ൽ ക​ട​ത്താൻ ശ്രമം: 30 ല​ക്ഷ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ

ഗും​ഗൂ​ർ സ്വ​ദേ​ശി ശി​വാ​ജി​യാ​ണ്(28) പി​ടി​യി​ലാ​യ​ത്

പാ​ല​ക്കാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 30 ല​ക്ഷ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അറസ്റ്റിൽ. ഗും​ഗൂ​ർ സ്വ​ദേ​ശി ശി​വാ​ജി​യാ​ണ്(28) പി​ടി​യി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ ​നി​ന്ന് പാ​ല​ക്കാടേക്കു​ള്ള ത​മി​ഴ്നാ​ട് ആ​ർ.​ടി.​സി ബ​സി​ൽ​ നി​ന്നാണ് ഇയാൾ പിടിയിലായത്. വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ എ​ക്സൈ​സി​ന്റെ പ​തി​വ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ ഇ​യാ​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം കർശന വ്യവസ്ഥകളോടെ

വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ലെ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ണ്ട് പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 30 ല​ക്ഷം ക​ണ്ടെ​ത്തി. എന്നാൽ, രേ​ഖ​ക​ൾ ഇദ്ദേഹത്തിന്റെ കൈവശം ഇല്ലായിരുന്നു. ഒ​ടു​വി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് യാ​ത്ര​യെ​ന്നും പ​ണ​മെ​ത്തി​ച്ചാ​ൽ കി​ട്ടു​ന്ന ഇ​രു​പ​ത്തി​യ​യ്യാ​യി​രം രൂ​പ മോ​ഹി​ച്ചാ​ണ് പു​റ​പ്പെ​ട്ട​തെ​ന്നും മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ണ​ത്തി​നൊ​പ്പം ശി​വാ​ജി​യെ​യും വാ​ള​യാ​ർ പൊ​ലീ​സി​ന് കൈ​മാ​റി. പ​തി​വ് ക​ട​ത്തു​കാ​ര​നാ​ണോ, ബ​ന്ധ​മു​ള്ള​വ​ർ ആ​രൊ​ക്കെ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് വാ​ള​യാ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button