Latest NewsKeralaNews

ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും നക്കും: പിണറായി വിജയനെക്കുറിച്ച് ഭീമൻ രഘു

അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി എല്ലാവരും പറയുന്നത്.

ബിജെപി വിട്ട് സിപിഎമ്മിൽ ചേക്കേറിയ നടൻ ഭീമൻ രഘു മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. പരിഗണന കിട്ടിയില്ലെന്നു ആരോപിച്ചാണ് ബിജെപിയിൽ നിന്നും നടന്റെ രാജി. പിണറായി വിജയൻ സഖാവിനെ തനിക്ക് ഇഷ്ടമാണെന്നും അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി പലരും പറയുന്നതെന്ന് ഭീമൻ രഘു പറയുന്നു.

READ ALSO: തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്: കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതി വെട്ടിപ്പ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പിണറായി വിജയൻ സഖാവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെപ്പറ്റി എന്തൊക്കെയാണ് ആൾക്കാർ പറയുന്നത്. അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി എല്ലാവരും പറയുന്നത്. ഞാൻ ഒരുകാര്യം ചോദിക്കട്ടെ, ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്. ആരായാലും നക്കും. അതൊക്കെ ലോകത്ത് നടക്കുന്നതാണ്. അങ്ങനെ മാത്രം വിചാരിച്ചാൽ മതി. രാഷ്‌ട്രീയത്തിൽ തുടർന്നു പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- എന്നാണ് ഭീമൻ രഘു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button