കോഴിക്കോട്: കോഴിക്കോട്ട് തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. 27 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് വിവിധ കടകളിൽ നടത്തിയ നികുതി വെട്ടിപ്പിൽ കണ്ടെത്തിയത്. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടന്നത്. അതേസമയം, മിഠായി തെരുവിലെ കടയിൽ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ പൂട്ടിയിടാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കോഴിക്കോട് സ്വദേശി അഷ്‌റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലാണ് പരിശോധന നടന്നത്. ഇവരുടെ വീടുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകൾ ഇവിടെ നിന്നും കണ്ടെടുത്തുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവർ നികുതി വെട്ടിപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവർ നികുതി നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Also: യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ
Post Your Comments