ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 5 ലേയ്ക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നു ആരതി പൊടി. ക്ഷണം ലഭിക്കാത്തതിനാലാണോ ബിഗ് ബോസിലേക്ക് പോകാത്തതെന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആരതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരതി ഷോയെക്കുറിച്ച് പറഞ്ഞതിങ്ങനെ,
‘ബിഗ് ബോസ് സീസണ്‍ 5 ലേക്ക് നേരിട്ട് വിളിച്ചിരുന്നു. എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ അത് പറഞ്ഞു. പോവാന്‍ പറ്റാത്തതില്‍ അഭിമാനം. അതുകൊണ്ട് ഇപ്പോള്‍ ഭൂമിയില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ട്. ഡോക്ടര്‍ പൊയ്ക്കോ എന്നൊക്കെ പറഞ്ഞു എന്നോട്. നല്ലതല്ലേ എന്ന് ചോദിച്ചു. ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതില്‍ കയറിയിട്ടുണ്ടായിരുന്നത്. നേരിട്ട് വിളിക്കുമ്പോള്‍ നല്ലതല്ലേ എന്ന് ചോദിച്ചു. പക്ഷേ എനിക്ക് വ്യക്തിപരമായി താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോയില്ല’-ആരതി പറഞ്ഞു.
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ 5 ൽ അഖില്‍ മാരാർ ആയിരുന്നു വിജയി.
Post Your Comments