Latest NewsKeralaNews

ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്: ശ്രീലക്ഷ്മിയ്ക്കും വിനുവിനും ആശംസകളുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ശ്രീലക്ഷ്മിയ്ക്കും വിനുവിനും വിവാഹ ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശ്രീലക്ഷ്മിയുടെ പിതാവ് കൊല്ലപ്പെട്ട രാജുവും ഈ ദിനം തന്നെയാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിൽ എത്തി, പ്രധാന സവിശേഷതകൾ അറിയാം

ശിവഗിരി അമ്പലത്തിൽ വെച്ചായിരുന്നു ശ്രീലക്ഷമിയുടെ വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി ഇറങ്ങിയത്. വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടിൽ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികൾ ആക്രമിച്ചിരുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

Read Also: കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിൽ എത്തി, പ്രധാന സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button