തൃശൂർ: ചിയ്യാരത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. നെടുപുഴ പുല്ലാനി ഷോബി മകൻ ആരോമൽ (22), കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി, പണ്ടാര പറമ്പിൽ കുഞ്ഞുമോൻ മകൻ ഷാനു എന്ന ഷനജ് (28) എന്നിവരാണ് അറസ്റ്റിലായത്. നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പാർട്ടി ഡ്രഗ് ആയ മെത്താഫിറ്റമിനും കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
പ്രതികളിൽ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3,600 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ നിന്നും പ്രതികൾ വലിയ അളവിൽ മയക്കുമരുന്ന് വിൽപനയ്ക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുദിവസമായി പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments