വളരെ വ്യത്യസ്തമായ ഒരു മാര്‍ഗത്തിലൂടെ തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ ശ്രമിക്കുകയാണ് ഒരു യുവതി. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന മുപ്പത്തിനാലുകാരിയായ ഈവ് ടില്ലി-കോള്‍സണ്‍ എന്ന അഭിഭാഷകയാണ് ടിക്ടോക്കിലെ ഫോളോവേഴ്സിനോട് തനിക്ക് പറ്റിയ വരനെ കണ്ടെത്തി തരാൻ പറഞ്ഞിരിക്കുന്നത്. നാലുലക്ഷം രൂപ സമ്മാനവും യുവതി പ്രഖ്യാപിച്ചിട്ടുണ്ട്.
read also: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം വർദ്ധിപ്പിക്കണം: കെ എൻ ബാലഗോപാൽ
തനിക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്തി തന്നാല്‍ പകരമായി 4.16 ലക്ഷം രൂപ നല്‍കാം എന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, അവളുടെ സുഹൃത്തുക്കള്‍ക്ക് അതിന് കഴിഞ്ഞില്ല. പിന്നാലെ, ആ ഓഫര്‍ ടിക്ടോക്കിലെ തന്റെ ഫോളോവേഴ്സിനായി കൂടി നല്‍കിയിരിക്കുകയാണ് ഈവ്.
വരാന് വേണ്ട ചില നിബന്ധകൾ കൂടി ഈവ് പറയുന്നുണ്ട്. പ്രായം 27 -നും 40 -നും ഇടയില്‍ ആയിരിക്കണം. സ്പോര്‍ട്സില്‍ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാൻ അറിയുന്നവര്‍ക്കും മുൻഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെൻസ് ഓഫ് ഹ്യൂമറും വേണമെന്നും യുവതി പറയുന്നു.
Post Your Comments