കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം സ്വദേശി വിനോദ് എന്നിവര്‍ക്കാണ് കടിയേറ്റത്.
Read Also : ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം: ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
രാവിലെ ഏഴോടെയാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവരെ പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : പിണറായി സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനത്തിന് തെളിവ് കാണിച്ച് സന്ദീപ് വചസ്പതി
മൂവരെയും ആക്രമിച്ചത് ഒരു നായയാണെന്നാണ് നിഗമനം. അതേസമയം, പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments