ആലപ്പുഴ: ജിഎസ്ടി പ്രോത്സാഹിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയ പരസ്യം വെള്ളിമൂങ്ങയിലെ മാമച്ചന്‍ പറഞ്ഞത് പോലെ ആയെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി.
350 രൂപയ്ക്ക് മേല്‍ സാധനം വാങ്ങുന്നവര്‍ ലക്കി ബില്‍ ആപ്പില്‍, ജിഎസ്ടി ബില്‍ അപ് ലോഡ് ചെയ്താല്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന ആള്‍ക്ക് ദിവസേന 1000 രൂപയുടെ സൗജന്യ കിറ്റ് കുടുംബശ്രീ വഴി നല്‍കും എന്നായിരുന്നു നമ്മുടെ സര്‍ക്കാരിന്റെ വാഗ്ദാനം.
എന്നാല്‍, പിണറായി സര്‍ക്കാര്‍ കുടുംബശ്രീക്ക് പണം കൊടുക്കാത്തതിനാല്‍ കിറ്റ് നല്‍കാന്‍ അവര്‍ തയ്യാറായില്ല. സമ്മാനം കിട്ടിയ ഉപഭോക്താക്കള്‍ കുടുംബശ്രീയെ ബന്ധപ്പെടുമ്പോള്‍ അവരെ വഴക്ക് പറയുകയും അവഹേളിക്കുകയും ചെയ്യുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
Read Also: ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം: സഹയാത്രികന് ഗുരുതര പരിക്ക്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
പിണറായി സര്‍ക്കാരിന്റെ ഒരു പൊങ്ങച്ച കുമിള കൂടി പൊട്ടുമ്പോള്‍…..
‘ജിഎസ്ടി പ്രോത്സാഹിപ്പിക്കാന്‍ കേരളാ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ യമണ്ടന്‍ ആശയമായിരുന്നു സമ്മാന പദ്ധതി. (ആകെ അറിയുന്നത് കുലുക്കി കുത്ത് ആയത് കൊണ്ടാകും.) 350 രൂപയ്ക്ക് മേല്‍ സാധനം വാങ്ങുന്നവര്‍ ലക്കി ബില്‍ ആപ്പില്‍ ജിഎസ്ടി ബില്‍ അപ് ലോഡ് ചെയ്താല്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന ആള്‍ക്ക് ദിവസേന 1000 രൂപയുടെ സൗജന്യ കിറ്റ് കുടുംബശ്രീ വഴി നല്‍കും എന്നായിരുന്നു വാഗ്ദാനം. മാസത്തില്‍ 25 പേര്‍ക്കാണ് സമ്മാനം കിട്ടുക. 5 കോടി രൂപ വരെ ഒരു വര്‍ഷത്തിനുള്ളില്‍ സമ്മാനം കിട്ടാനും അവസരം ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം’.
‘കോടികള്‍ മുടക്കി വന്‍ പരസ്യവും നല്‍കി. പക്ഷേ സംഗതി വെള്ളിമൂങ്ങയിലെ മാമച്ചന്‍ പറഞ്ഞത് പോലെ ആയി. ‘വെറും വാഗ്ദാനം മാത്രം.’ കുടുംബശ്രീക്ക് പണം കൊടുക്കാത്തതിനാല്‍ കിറ്റ് നല്‍കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ 6 മാസമായി ലക്കി ബില്‍ പദ്ധതി വെള്ളത്തിലാണ്. സമ്മാനം കിട്ടിയവര്‍ കുടുംബശ്രീയെ ബന്ധപ്പെടുമ്പോള്‍ പകരം കിട്ടുന്നത് അവഹേളനവും പരിഹാസവുമാണ്. ഇതോടെ കുടുംബശ്രീ എന്ന അഭിമാന സ്ഥാപനത്തിന്റെ വിശ്വാസ്യതയും പെരുവഴിയില്‍ ആകും. കുടുംബശ്രീക്ക് 25,000 രൂപ നല്‍കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് അര്‍ജന്റീനയെ കേരളത്തില്‍ കൊണ്ട് വന്ന് മാമാങ്കം നടത്താന്‍ ഒരുങ്ങുന്നത്’.
Post Your Comments