മസാല ദോശക്കൊപ്പം സാമ്പാർ വിളമ്പിയില്ല: റെസ്റ്റോറന്റിന് പിഴയിട്ട് കോടതി

പട്ന: മസാല ദോശക്കൊപ്പം സാമ്പാർ വിളമ്പാത്തതിന്റെ പേരിൽ റെസ്റ്റോറന്റിന് 3,500 രൂപ പിഴയിട്ട് കോടതി. ബിഹാറിലെ ബക്‌സറിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സാമ്പാർ നൽകാത്തതിനെ തുടർന്ന് അഭിഭാഷകനായ ഉപഭോക്താവാണ് കോടതിയിൽ കേസ് നൽകിയത്.

Read Also: ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നതിന് ഒരു കാരണം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ഈ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കാം

കേസ് പരിഗണിച്ച കോടതി റെസ്റ്റോറന്റിന് പിഴ വിധിക്കുകയായിരുന്നു. 140 രൂപയാണ് മസാല ദോശയുടെ വില. റസ്റ്റോറന്റിന് പിഴയടക്കുന്നതിനായി 45 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ പിഴ തുകയുടെ എട്ട് ശതമാനം പലിശ ഈടാക്കും.

2022 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി മസാല ദോശ വാങ്ങാൻ ബക്‌സറിലെ നമക് റെസ്റ്റോറന്റിലെത്തിയത്. 140 രൂപയുടെ സ്‌പെഷ്യൽ മസാല ദോശയാണ് പാക്ക് ചെയ്തത്. എന്നാൽ പൊതുവെ ദോശയ്ക്കൊപ്പം വിളമ്പുന്ന സാമ്പാർ ഇല്ലാത്തതിനെ തുടർന്ന് അഭിഭാഷകൻ ചോദിക്കുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്നാണ് ഇദ്ദേഹം റെസ്റ്റോറന്റിനെതിരെ കേസ് ഫയൽ ചെയ്തത്.

Read Also: ഒടിടി റിലീസിന് നിയന്ത്രണം: നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ

Share
Leave a Comment