
ലക്‌നൗ: കാണാതായ പതിനാറുകാരി അബോധാവസ്ഥയിൽ ഇഷ്ടികച്ചൂളയിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്, മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര ബലാത്സംഗത്തിന് ഇരയായ വിധത്തിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി അറസ്റ്റിൽ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സെയ്ഫ് അലിയാണ് പിടിയിലായത്.
READ ALSO: പാഴ്‌സൽ ഡെലിവറി: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ജൂലൈ 7ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇഷ്ടികച്ചൂളയിലെത്തിച്ച ശേഷം ഇയാൾ ഒരു ഇസ്ലാമിക പുരോഹിനെ വിളിച്ച് വരുത്തുകയും 16 കാരിയെ നിർബന്ധിപ്പിച്ച് മതം മാറ്റുകയും ചെയ്തു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പെൺകുട്ടിയുടെ മൊഴി പ്രകാരം, ഉറുദുവിലുള്ള എന്തൊക്കെയോ തന്നോട് പറയാൻ നിർബന്ധിച്ചുവെന്നും താൻ മുസ്ലീമായെന്ന് സെയ്ഫ് പറയുകായും ചെയ്തു. മൗലാന പോയതിന് ശേഷം തന്നെ റുബീന എന്ന് വിളിക്കുകയും ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും കുട്ടി മൊഴി നൽകി.
Post Your Comments