അഹമ്മദാബാദ്: പാഴ്സൽ ഡെലിവറി ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ. ഷാഷൻ ഡിസൈനറായ 25-കാരി മിതിക്ഷ ഷേത്തിനാണ് പണം നഷ്ടമായത്. തനിക്ക് വന്ന പാഴ്സൽ സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയ്ക്ക് പണം നഷ്ടപ്പെട്ടത്.
ഓർഡർ പൂർത്തിയായി എന്ന് സന്ദേശം ലഭിച്ചെങ്കിലും രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴസൽ ലഭിച്ചില്ല. പിന്നീട് ഓർഡർ ട്രാക്ക് ചെയ്യാൻ ലഭിച്ച ലിങ്കിൽ കയറി വിശദാംശങ്ങൾ നോക്കി. ഇതിന് പിന്നാലെ യുവതിക്ക് ഒരു ലിങ്ക് ലഭിച്ചു. ഇതിൽ കയറി ഡെലിവറി ചർജ് അടച്ചെങ്കിലും അധിക ഫീസായി അഞ്ചുരൂപ കൂടി ആവശ്യപ്പെട്ടു.
ഇതും നൽകിയ യുവതി പാഴ്സലിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. സംശയത്തെ തുടർന്ന് അക്കൗണ്ട് പരിശോധിച്ചതോടെയാണ് യുവതിയ്ക്ക് തട്ടിപ്പ് ബോദ്ധ്യമായത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Also: ഉപഭോക്താക്കളില്‍ നിന്ന് അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ഇ.ബി
Post Your Comments