IdukkiKeralaNattuvarthaLatest NewsNews

300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണ്: ബിഷപ്പ് പാംപ്ലാനിക്കെതിരെ എംഎം മണി

ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎം മണി രംഗത്ത്. റബർ വില 300 ആക്കിയാൽ ബിജെപിക്ക് എംപിയെ കിട്ടുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെയാണ് മണിയുടെ വിമർശനം ഉന്നയിച്ചത്.

‘റബർ വില 300 ആക്കിയാൽ ബിജെപിക്ക് എം.പിയെ നൽകാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റിലല്ലേ എംപി ഇരിക്കുന്നത്. അവിടെ മണിപ്പൂരിൽ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും. ഇപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. 300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണ്,’ എംഎം മണി വ്യക്തമാക്കി.

ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള നാലാമത്തെ രാജ്യം: ആഗോള പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍
നേരത്തെ, കേന്ദ്ര സർക്കാർ റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കുമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവന നടത്തിയിരുന്നു. കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലെന്ന വിഷയം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നായിരുന്നു ബിഷപ്പിന്‍റെ പരാമർശം. കത്തോലിക്ക കോൺഗ്രസ് തലശ്ശേരി രൂപത സംഘടിപ്പിച്ച കർഷക റാലിയിൽ സംസാരിക്കവെയാണ് ജോസഫ് പാംപ്ലാനി ഈ പരാമർശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button