
തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നവംബർ 29നാണ് ശൂരനാട് സ്വദേശി സ്മിതയെ സെല്ലിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിൽ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിർണായക മൊഴി നൽകുകയായിരുന്നു.
Post Your Comments