Latest NewsKeralaNews

പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആവശ്യപ്പെട്ടു.

Read Also: ‘മി​ണ്ടി​യാ​ൽ കേ​സ് എ​ടു​ക്കും എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ അ​വ​സ്ഥ: വി മുരളീധരൻ

പ്രിയാ വര്‍ഗീസിന് അനുകൂലമായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വര്‍ഗീസിനില്ലെന്ന് ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ യു.ജി.സി അറിയിച്ചിരുന്നു. ഇതു തള്ളിക്കൊണ്ടാണ് നിയമനം ഹൈക്കോടതി ശരിവെച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button