UAELatest NewsNewsIndiaInternationalGulf

യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 15-നാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Read Also: സാമൂഹ്യ സുരക്ഷാ പെൻഷൻ: കോടികൾ അനുവദിച്ച് സർക്കാർ, വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും

ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിക്കും. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്.

Read Also: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button