മണിപ്പൂരിൽ കലാപകാരികൾ കമാൻഡോ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ട്. യൂണിഫോമിന്റെ മറവിൽ അക്രമം അഴച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് കലാപകാരികൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു. കമാൻഡോ യൂണിഫോമിട്ട് അക്രമം നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികൾ വിഹരിക്കുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. സംശയാസ്പദമായുള്ള സാഹചര്യത്തിൽ സൈനിക വാഹനങ്ങൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
Also Read: സാമൂഹ്യ സുരക്ഷാ പെൻഷൻ: കോടികൾ അനുവദിച്ച് സർക്കാർ, വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും
കഴിഞ്ഞ മെയ് മുതലാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് മാസമായി തുടരുന്ന കലാപത്തിൽ ഇതിനോടകം 130 കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. കൂടാതെ, നിരവധി പേർക്ക് കലാപത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments