ThiruvananthapuramKeralaNattuvarthaLatest NewsNews

ട്രെയിനിലെ ബാത്ത്റൂമില്‍‌ നിന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി: പ്രതി പിടിയിൽ

തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാ(57)ണ് പിടിയിലായത്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്‍പില്‍ നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാ(57)ണ് പിടിയിലായത്. റെയിൽവെ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാര്‍‌ത്ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറി പിടികൂടിയത്. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാള്‍ ട്രെയിനിലെ ബാത്ത്റൂമില്‍‌ നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Read Also : ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല്‌ കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ് 

കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാര്‍ ട്രെയിനിലെ ബാത്ത്റൂമില്‍ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പലതവണ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് സ്കൂള്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോള്‍ ഇയാള്‍ അര്‍ധനഗ്നനായി ബാത്ത്റൂമില്‍ നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button