വിലക്കയറ്റത്തിനിടയിൽ തക്കാളി വിൽപ്പന പൊടിപൊടിച്ചതോടെ ദിവസങ്ങൾ കൊണ്ട് ലക്ഷപ്രഭുക്കളായിരിക്കുകയാണ് കർണാടകയിലെ രണ്ട് സഹോദരങ്ങൾ. 1,900 രൂപയ്ക്ക് തക്കാളി വിറ്റതോടെയാണ് വൻ തുക ലാഭം നേടാൻ സാധിച്ചത്. കർണാടകയിലെ കോല സ്വദേശികളായ പ്രഭാകർ ഗുപ്തയുടെ കുടുംബമാണ് 38 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റത്. ഏകദേശം 40 ഏക്കറോളം വരുന്ന ഫാമിൽ വിളയിച്ചെടുത്ത തക്കാളികളാണ് പൊന്നുംവിലയ്ക്ക് കുടുംബം വിറ്റഴിച്ചത്.
ആദ്യ ഘട്ടത്തിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 800 രൂപയ്ക്ക് വിൽക്കാനാണ് ഇവർ നിശ്ചയിച്ചിരുന്നത്. എന്നാൽ, മാർക്കറ്റ് വില കാരണം 1,900 രൂപയോളം ഒരു പെട്ടി തക്കാളിക്ക് ലഭിക്കുകയായിരുന്നു. ഒരു കിലോ തക്കാളിക്ക് 126 രൂപ നിരക്കിലും ഇവർ വിൽപ്പന നടത്തിയിട്ടുണ്ട്. പ്രധാനമായും തക്കാളി കൃഷി തന്നെയാണ് ഗുപ്തയുടെയും കുടുംബത്തിന്റെയും വരുമാന മാർഗ്ഗം. ഏകദേശം 40 വർഷത്തോളമായി തക്കാളി കൃഷിയിൽ ഏർപ്പെടുന്ന ഈ കുടുംബത്തിന് ഇതാദ്യമായാണ് ബിസിനസിൽ ഇത്രയും ലാഭം നേടാൻ സാധിക്കുന്നത്.
Post Your Comments