Latest NewsNewsBusiness

രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി : കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാന്‍ തീരുമാനമായി.

Read Also: പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയില്‍

തിയറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തില്‍ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓണ്‍ലൈന്‍ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ സമ്പ്രദായത്തിന് യോഗം അംഗീകാരം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button