കോഴിക്കോട്: ഇസ്ലാം മതത്തില്‍ നിന്ന് ഉള്‍പ്പെടെ മാറ്റങ്ങള്‍ക്കുള്ള ശബ്ദങ്ങള്‍ വരുന്നുണ്ടെന്നും അത്തരം ചിന്തകളെ പാപമായി കാണരുതെന്നും വ്യക്തമാക്കി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം എംപി. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഐഎന്‍എല്‍ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകളുടെ അവകാശ ബോധം ഉയര്‍ന്നുവരുന്നുണ്ട്. ഇന്നലെപ്പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ പറഞ്ഞ് തുടരാന്‍ കഴിയില്ല. അങ്ങനെ മതങ്ങള്‍ കരുതിയാല്‍ സ്ത്രീകള്‍ അത് കടന്ന് സഞ്ചരിക്കും. നവീന ആശയങ്ങളെ അതേപോലെ കാണാന്‍ തയ്യാറാവണം. അല്ലാതിരുന്നാല്‍ വിഭാഗീയ ശക്തികള്‍ അത് മുതലെടുക്കും,’ ബിനോയ് വിശ്വം വ്യക്തമാക്കി.
Post Your Comments