ThrissurNattuvarthaLatest NewsKeralaNews

സ്കൂൾ കുട്ടികളുമായി പോയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞ് അപകടം

കൂരിക്കുഴി എഎംയുപി സ്കൂളിലേക്ക് കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്

തൃശ്ശൂര്‍: കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

Read Also : പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന്‍ ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

കാളമുറി കടമ്പോട്ട് പാടത്ത് ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. കൂരിക്കുഴി എഎംയുപി സ്കൂളിലേക്ക് കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വീതി കുറഞ്ഞ റോഡിൽ വാഹനം സൈഡ് ഒതുക്കുന്നതിനിടയിൽ കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ താഴ്ന്ന് പാടത്തേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിൻ്റെ രണ്ട് ടയറും ചതുപ്പിൽ താഴ്ന്നു.

Read Also : അശ്വതി തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയിൽ

അപകട സമയത്ത് 20 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു. വാഹനം ക്രയിൻ കൊണ്ടുവന്നാണ് ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button