KeralaLatest NewsNews

പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന്‍ ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്

തിരുവനന്തപുരം: 2017ല്‍ കോടതി ഉത്തരവ് ഇറക്കിയിട്ടും പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന്‍ ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്. കഴിഞ്ഞ ആറു വര്‍ഷമായി കോടതി വിധിയെ കാറ്റില്‍പ്പറത്തി ഗുണ്ടായിസം കാണിക്കുന്ന ജനപ്രതിനിധിയാണ് പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെ കുറ്റം പറഞ്ഞത്. ഈ ഗുണ്ടയെ പേടിച്ചു കോടതി വിധി നടപ്പിലാക്കാന്‍ മടിക്കുന്ന പേടിച്ചു മുള്ളുന്ന സര്‍ക്കാരിനെയാണ് ഇരട്ടചങ്കന്‍ നയിക്കുന്നത് എന്നോര്‍ത്ത് വിഷമം ഉണ്ടെന്നും അഞ്ജു തന്റെ കുറിപ്പില്‍ പറയുന്നു.

Read Also: മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് തിരിച്ചടി: അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ചെസ്റ്റ് നമ്പര്‍ 6
ഹൈക്കോടതി ??????
അക്കമിടുന്നില്ലേ ഹിക്കാ ??????
മറുനാടനെ പൂട്ടി കേരളത്തെ ക്ലീന്‍ ചെയ്യുമെന്ന് കാവിലമ്മയെ ശത്യം ചെയ്ത് ഗോദയില്‍ ഇറങ്ങിയ പുള്ളി നേരത്തെ മിച്ചഭൂമി ഒക്കെ കയ്യേറി ഖേറളത്തെ ക്ലീന്‍ ചെയ്ത് വച്ചേക്കുവായിരുന്നു അല്ലേ??? 2017ല്‍ കോടതി ഉത്തരവ് ഇറക്കിയിട്ടും പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന്‍ ആണ് നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി കോടതി വിധിയെ കാറ്റില്‍പ്പറത്തി ഗുണ്ടായിസം കാണിക്കുന്ന ജനപ്രതിനിധിയാണ് മറുനാടനെ കുറ്റം പറഞ്ഞത്. ഈ ഗുണ്ടയെ പേടിച്ചു കോടതി വിധി നടപ്പിലാക്കാന്‍ മടിക്കുന്ന പേടിച്ചു മുള്ളുന്ന സര്‍ക്കാരിനെയാണ് ഇരട്ടചങ്കന്‍ നയിക്കുന്നു എന്ന് വീമ്പു പറയുന്നത്. കഷ്ടം ?????? ‘

2017ലെ കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button