KollamAlappuzhaKeralaLatest NewsNews

മഴക്കെടുതി: കുട്ടനാടിന് പിന്നാലെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി

കുട്ടനാട് താലൂക്കിലെ പാടശേഖരങ്ങളിൽ മടവീഴ്ച രൂക്ഷമായ സാഹചര്യത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും, ദുരിതാശ്വാസ പ്രവർത്തനം തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. നേരത്തെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുട്ടനാട് താലൂക്കിലെ പാടശേഖരങ്ങളിൽ മടവീഴ്ച രൂക്ഷമായ സാഹചര്യത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ, മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും, മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടർന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: കൈവെട്ട് കേസ്, എന്‍ഐഎ കോടതിയുടെ രണ്ടാംഘട്ട വിധി പ്രസ്താവന ബുധനാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button