ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 274 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,617-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 19,439-ലാണ് അവസാനിപ്പിച്ചത്. ഇന്ത്യയിലെയും, യുഎസിലെയും പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്തുവരാനിരിക്കെയാണ് ഈ മുന്നേറ്റം.
സെൻസെക്സിൽ ഇന്ന് 1,944 ഓഹരികൾ നേട്ടത്തിലും, 1,537 ഓഹരികൾ നഷ്ടത്തിലും, 120 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ കമ്മ്യൂണിക്കേഷൻസ്, പോളി ക്യാബ് ഇന്ത്യ, എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. അതേസമയം, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസെർവ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു.
Also Read: കർക്കിടകത്തിന് എങ്ങനെയാണ് ‘വിശുദ്ധിയുടെ പരിവേഷം ലഭിച്ചത്: മനസിലാക്കാം
Post Your Comments