വെഞ്ഞാറമൂട്: വർക്ക് ഷോപ്പിൽ നിന്നും ഉരുക്ക് പ്ലേറ്റുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നഗരൂർ കട്ടപ്പറമ്പ് കാവുവിള വീട്ടിൽ പ്രിയദർശൻ (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാമനപുരം ബ്ലോക്ക് ഓഫീസ് റോഡിന് എതിർവശത്തുള്ള വർക്ക്ഷോപ്പിൽ നിന്നും വിവിധതരം വാഹനങ്ങളുടെ ലക്ഷങ്ങൾ വിലയുള്ള പ്ലേറ്റുകളാണ് മോഷണം പോയയത്. പിറ്റേദിവസം ഉടമസ്ഥൻ ഷോപ്പ് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
Read Also : കണ്ണനും കുടുംബത്തിനും കൈത്താങ്ങായി നടൻ സുരേഷ് ഗോപിയുടെ നന്മ വീട് : സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍
ആറ്റിങ്ങൽ ഡി വൈ.എസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഇൻസ്പെക്ടർ അരുൺ കൃഷ്ണ, എസ്ഐ ഷാൻ, എ എസ്ഐമാരായ പ്രദീപ്, സനിത, സിപിഒമാരായ സജി, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment