
കിളിമാനൂർ: അവധിക്ക് നാട്ടിലെത്തിയ ജവാനെ ക്രൂരമായി മർദിച്ച കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. മടവൂർ അറുകാഞ്ഞിരം അന്നപൂർണയിൽ സിന്ധുക്കുട്ടൻ എന്ന അശോകൻ(47), മടവൂർ പുലിയൂർക്കോണം വേട്ടക്കാട്ടുകോണം തമ്പാൻകോണത്ത് കുന്നുംപുറത്ത് വീട്ടിൽ സലിം (40), ചടയമംഗലം പോരേടം കണ്ണമ്പാറ പടിഞ്ഞാറ്റിൻകര തടത്തരികത്ത് വീട്ടിൽ നാസിമുദ്ദീൻ(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മടവൂർ ചാങ്ങയിൽകോണം കിഴക്കതിൽ വീട്ടിൽ പ്രഭാകരൻപിള്ളയുടെ മകനും സൈനീകനുമായ ലെനിനെയും (36) സുഹൃത്തിനെയുമാണ് അക്രമികൾ മർദിച്ചത്.
Read Also : കണ്ണനും കുടുംബത്തിനും കൈത്താങ്ങായി നടൻ സുരേഷ് ഗോപിയുടെ നന്മ വീട് : സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍
കഴിഞ്ഞ മാസം 20-നു രാത്രിയിൽ മടവൂർ അറുകാഞ്ഞിരത്തുവച്ച് പ്രതികൾ കൂട്ടംചേർന്ന് ആക്രമിക്കുകയും കമ്പികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
പള്ളിക്കൽ സ്റ്റേഷൻ ഓഫീസർ വി.കെ. ശ്രീജേഷ്, എസ്ഐ ഷാജിൽ, ഗ്രേഡ് എസ്ഐ അജിത്കുമാർ, സിപിഒമാരായ സുബീഷ്, മഹേഷ്, രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments