ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുടെ വീടുകളെന്നു സംശയിക്കുന്നയിടങ്ങളിൽ പോലീസ് റെയ്ഡ്. ഛത്രൂ തഹ്സിലിലെ റഹല്താല് ഗ്രാമത്തിലാണ് രാവിലെ മുതൽ റെയ്ഡ് നടത്തിയത്.
പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ചില ഭീകരരുടെ വീടുകളാണിതെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഈ വീടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പോലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കശ്മീരിലെ അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. ബുദ്ഗാം, ഷോപ്പിയാൻ, പുല്‍വാമ, ശ്രീനഗര്‍, അനന്തനാഗ് എന്നിവിടങ്ങളിൽ കിഷ്ത്വാര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കൂടാതെ, തീവ്രവാദ ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജൻസി തെക്കൻ കശ്മീരില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments