IdukkiKeralaNattuvarthaLatest NewsNews

വരയാടിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്

വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറയൂർ: വരയാടിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറയൂര്‍ പാളപ്പെട്ടിയിൽ ഇന്നലെ രാവിലെ 11-ന് ആണ് സംഭവം. വരയാട്, ആദ്യം വാച്ചർമാരായ ഹരികൃഷ്ണനെയും ശശിയെയും കുത്താനെത്തിയങ്കിലും ഇരുവരും മരത്തിൽക്കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, മരത്തിൽ കയറാൻ പറ്റാതെ പോയ കൃഷ്ണനെ വരയാട് കുത്തുകയായിരുന്നു.

Read Also: ആദ്യം പ്രണയം, മതം മാറ്റിയ ശേഷം പെൺകുട്ടിയെ വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു: യുവാവ് പിടിയിൽ

ആദിവാസിക്കുടികളിൽ നിന്നെത്തിയ യുവാക്കളും സ്ത്രീകളും ചേർന്ന് കൃഷ്ണനെ ചുമന്നാണ് വണ്ണാൻ തുറവരെ എത്തിച്ചത്. തുടർന്ന്, വനംവകുപ്പിന്റെ ജീപ്പിൽ മറയൂരിലെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം, വാച്ചറെ കുത്തിയ വരയാട് അടുത്തയിടെയാണ് ആക്രമണകാരിയായതെന്ന് പ്രദേശവാസികൾ പറയുന്നത്. സംഭവത്തില്‍, റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് സമർപ്പിക്കുമെന്ന് ചിന്നാർ വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button