
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാലോട്ടു പള്ളി വിഎംഎം സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്.
മട്ടന്നൂര്‍ കുമ്മാനത്ത് ആണ് അപകടം നടന്നത്. സ്കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments