മലപ്പുറം: വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ ആശയങ്ങൾ മാറ്റപ്പെടണമെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. രാജ്യത്തിന് വേണ്ടത് ഏകീകൃത സിവിൽ കോഡ് അല്ലെന്നും വ്യക്തി നിയമങ്ങളുടെ പരിഷ്കരണമാണെന്നും ഷംസീർ പറഞ്ഞു. മോദിയുടെ ഏക സിവിൽകോഡ് പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ചേരിതിരിവും പ്രശ്നങ്ങളും സൃഷ്ടിക്കാനുള്ളതാണെന്നും ഷംസീർ ആരോപിച്ചു.
‘സ്ത്രീവിരുദ്ധ ആശയങ്ങൾ വ്യക്തിനിയമത്തിൽ ഉണ്ടെങ്കിൽ അത് മാറ്റപ്പെടണം.
സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. വ്യക്തി നിയമ പരിഷ്കാരത്തിന് മുൻപ് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്യണം. അതില്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല..’ എഎൻ ഷംസീർ വ്യക്തമാക്കി.
Post Your Comments